Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students

വിദ്യാർഥികളെ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ; യാചിച്ച് സ്കൂൾ കുട്ടികൾ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്‌ഐ പരാതി നല്‍കി.

കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.

International

ഇ​റാ​നി​ലെ സ്കൂ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 57

ടെ​ഹ്റാ​ൻ: ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക, ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​ന്യം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 57 ആ​യി. 60 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു.

പെ​ൺ​കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​സൈ​ൽ വീ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ല​ഭി​ക്കാ​തെ പോ​കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​റ​ഞ്ഞു.

തെ​ക്ക​ൻ ഇ​റാ​നി​ലെ ഹോ​ർ മോ​സ് ഗ​ൻ എ​ന്ന സ്ഥ​ല​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ​ല്ലാം കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​റി​യ​യു​ടെ തെ​ക്ക​ൻ ന​ഗ​ര​മാ​യ സ്വീ​ഡ​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ൽ ഇ​റാ​നി​യ​ൻ മി​സൈ​ൽ പ​തി​ച്ച് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ സി​റി​യ​യി​ലെ ദാ​ര പ്ര​വി​ശ്യ​യി​ലെ ഖു​നൈ​ത്ര ന​ഗ​ര​ത്തി​ലും യ​ർ​മൂ​ക്ക് ബേ​സി​നി​ലും മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ​താ​യി സം​സ്ഥാ​ന വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.

NRI

സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം: സ്വീ​ഡി​ഷ് പ്ര​തി​നി​ധി​ക​ൾ എ​ത്തി

ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ (ഹൗ​സ് ഖാ​സ്), സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ (ആ​യ ന​ഗ​ർ), ശാ​ന്തി​ഗ്രാം വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ (മ​ണ്ഡ​വാ​ർ) എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്വീ​ഡ​നി​ലെ ഗ്രോ​ങ്കു​ല​സ്‌​കോ​ള​ൻ സ്കൂ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം എ​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള പ​ഠ​ന​പ​രി​ച​യം ല​ഭ്യ​മാ​ക്കു​ക​യും വ്യ​ത്യ​സ്ത വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും ജീ​വി​ത​ശൈ​ലി​ക​ളും നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നും ഈ ​പ​രി​പാ​ടി അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഫാ. ​ഷാ​ജി മാ​ത്യൂ​സ് അ​റി​യി​ച്ചു.

ഫാ. ​അ​ൻ​സ​ൽ ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ​ൺ ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​ബെ​ർ​ണാ​ഡെ​ട്ടെ തി​ല​ക ബെ​ഞ്ച​മി​ൻ (പ്രി​ൻ​സി​പ്പാ​ൾ) എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

International

റഷ്യൻ യൂണിവേഴ്സിറ്റിയിൽ കത്തിക്കുത്ത്; നാല് ഇന്ത്യൻ വിദ്യാർഥികൾക്കു പരിക്ക്

 മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ല് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്ക്. റ​​​ഷ്യ​​​യി​​​ലെ ബ​​​ഷ്ക​​​ർ​​​ത്തോ​​​സ്ഥാ​​​ൻ റി​​​പ്പ​​​ബ്ലി​​​ക് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ യു​​​ഫാ ന​​​ഗ​​​ര​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹോ​​​സ്റ്റ​​​ലി​​​ൽ ക​​​ത്തി​​​യു​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ച കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ കീ​​​ഴ​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. സ്വ​​​യം മു​​​റി​​​വു​​​ക​​​ളേ​​​ല്പി​​​ച്ച അ​​​ക്ര​​​മി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

അ​​​ക്ര​​​മി​​​ക്ക് നി​​​രോ​​​ധി​​​ത ന​​​വ​​​നാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മു​​​റി​​​വേ​​​റ്റ​​​വ​​​രു​​​ടെ രക്തം കൊ​​​ണ്ട് ഇ​​​യാ​​​ൾ നാ​​​സി ചി​​​ഹ്നം വ​​​ര​​​ച്ച​​​താ​​​യും പ​​​റ​​​യു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ല്കു​​​മെ​​​ന്ന് മോ​​​സ്കോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

District News

വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ബോ​ധ​വ​ത്ക​ര​ണം

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പാ​ഡ് ഫ്രീ​യാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് മെ​ന്‍സ്ട്രു​വ​ല്‍ ക​പ്പ് വി​ത​ര​ണം ചെ​യ്യു​ക​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ക​യും ചെ​യ്തു. റോ​ട്ട​റി ക്ല​ബ് ഡി​സ്ട്രി​ക്ട് ചെ​യ​ര്‍മാ​ന്‍ കെ.​വി. ഹ​രി​കു​മാ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സാ​നി​ട്ട​റി പാ​ഡു​ക​ള്‍ വ​രു​ത്തി​വ​യ്ക്കു​ന്ന ആ​രോ​ഗ്യ-​മ​ലി​നീ​ക​ണ പ്ര​ശ്‌​ന​ങ്ങ​ള്‍, പെ​ണ്‍കു​ട്ടി​ക​ള്‍ ആ​ര്‍ത്ത​വ​കാ​ല​ത്ത് ക​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന ശാ​രീ​രി​ക-​മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ എ​ല്ലാ​വ​രും അ​റി​യേ​ണ്ട​തി​നാ​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും മാ​താ​പി​താ​ക്ക​ള്‍ക്കും സം​യു​ക്ത​മാ​യി ന​ട​ത്തി​യ​തെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ ഷി​ജി വ​ര്‍ഗീ​സ് അ​റി​യി​ച്ചു.
പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​വി​ജ​യ​കു​മാ​രി ക്ലാ​സ് ന​യി​ച്ചു. ലി​വാ കെ​യ​ര്‍ നി​ര്‍മി​ച്ച മെ​ന്‍സ്ട്രു​വ​ല്‍ ക​പ്പ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​ത് ച​ങ്ങ​നാ​ശേ​രി ഗ്രേ​റ്റ​ര്‍ റോ​ട്ട​റി ക്ല​ബ്ബാ​ണ്.

National

വിദ്യാർഥികൾക്ക് പോസ്റ്റൽ വോട്ടവകാശം: പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം മ​ണ്ഡ​ല​ത്തി​നു പു​റ​ത്ത് പോ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ നി​ന്നും യു​ജി​സി​യി​ൽ​നി​ന്നും സു​പ്രീം​കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി.

നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ക്കൂ​ടി​ൽ വി​ദ്യാ​ർ​ഥി വോ​ട്ട​ർ​മാ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി.

വോ​ട്ട​വ​കാ​ശ​ത്തി​നു​ള്ള പ്രാ​യം 21ൽ ​നി​ന്ന് 18 ആ​യി കു​റ​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾകൂ​ടി വി​പു​ലീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു.

Education

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്‌​ടോ​പ് വാ​യ്പാ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബി​​​രു​​​ദ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ലാ​​​പ്‌​​​ടോ​​​പ്പ് വാ​​​ങ്ങി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​റു​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ വ​​​രെ വാ​​​യ്പ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യും ന​​​ൽ​​​കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലോ www.ksmdfc.org ൽ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വി​​​ധ ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

National

ബനാറസ് ഹിന്ദു സർവകലാശാലയിൽ കല്ലേറ്; 100 വിദ്യാർഥികൾക്കെതിരേ കേസ്

വാ​​​രാ​​​ണ​​​സി: ബ​​​നാ​​​റ​​​സ് ഹി​​​ന്ദു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സെ​​​ക്യൂ​​​രി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്കം വ​​​ഷ​​​ളാ​​​കു​​​ക​​​യും ക​​​ല്ലേ​​​റി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഹോ​​​സ്റ്റ​​​ലി​​​നു സ​​​മീ​​​പം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ വാ​​​ഹ​​​ന​​​മി​​​ടി​​​ച്ച​​​താ​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സെ​​​ക്യൂ​​​രി​​​റ്റി​​​യോ​​​ടു പ​​​രാ​​​തി​​​പ്പെ​​​ടാ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വാ​​​ഗ്വാ​​​ദ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​യിരുന്നു.

വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് അ​​​തി​​​വേ​​​ഗം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ടു; യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ രാ​ജാ​ജി​ന​ഗ​ർ സ്വ​ദേ​ശി അ​ല​ൻ (19) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​ല​നു കു​ത്തേ​റ്റ​ത്. ക​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കു​ത്തേ​റ്റ അ​ല​നെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ബൈ​ക്കി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​കൂ​ള്‍ യൂ​ണി​ഫോം ധ​രി​ച്ച കു​ട്ടി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

District News

ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം: കു​ട്ടി​ക​ൾ പി​രി​ഞ്ഞു​പോ​കു​ന്നു: പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​രാ​തി

വൈ​ക്കം: കു​ട്ടി​ക​ളെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ടു പോ​കു​ന്ന​താ​യി പ​രാ​തി. വൈ​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

കു​ട്ടി​ക​ളെ ചൂ​ര​ലി​ന​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ശ​കാ​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ല​മാ​ണ് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന ആ​രോ​പ​ണ​വ​മാ​യി ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം 16 കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​നാ​യി ചേ​ർ​ന്ന​ത്.

ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​നം മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ ആ​റു കു​ട്ടി​ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പി​രി​ഞ്ഞു​പോ​യി. നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ചൂ​ര​ലു​പ​യോ​ഗി​ച്ച് നി​ര​ന്ത​രം അ​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഈ ​കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ട​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഈ ​വി​ധ​ത്തി​ൽ പെ​രു​മാ​റു​ന്ന പ​ക്ഷം ഈ ​അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഏ​റെ നൊ​മ്പ​ര​ങ്ങ​ളു​ള്ള കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും. ഹോ​സ്റ്റ​ലി​ലും മാ​ന​സി​ക​വും ശാ​രീ​രി​ക​മാ​യ പീ​ഡ​നം നേ​രി​ട്ട​തി​നാ​ൽ ഹോ​സ്റ്റലി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ കു​ട്ടി​ക​ൾ​ക്ക് ഭ​യ​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

സ്കൂ​ളി​ൽ നി​ന്ന് ഒ​രു ദി​വ​സം വൈ​കി എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ സ​ന്ധ്യാ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ര​ണ്ടു കി​ലോ​മീ​റ്റ​റ​ക​ലെ ബ​ന്ധു​വീ​ടു​ള്ള​തി​നാ​ൽ രാ​ത്രി പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ന​ട​ന്നെ​ത്തി. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ജീ​വ​ന​ക്കാ​രെ മാ​റ്റി​യാ​ൽ വി​ട്ടു​പോ​യ കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തേ​യും ഹോ​സ്റ്റ​ലി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ടു പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സി​യും സി​പി​എ​മ്മി​ന്‍റെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ക​വി​താ രാ​ജേ​ഷ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, വൈ​ക്കം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

Kerala

ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ദേ​ശ​ഭ​ക്തി​ഗാ​നം ആ​കി​ല്ല, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റിനെതി​രേ ന​ട​പ​ടി വേ​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം ആ​ര്‍​എ​സ്എ​സ് വേ​ദി​യി​ൽ പാ​ടി​യാ​ൽ മ​തി​യെ​ന്നും ഔ​ദ്യോ​ഗി​ക ച‌​ട​ങ്ങി​ൽ വേ​ണ്ടാ​യെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ദേ​ശ​ഭ​ക്തി​ഗാ​ന​മാ​കി​ല്ല. കു​ട്ടി​ക​ൾ അ​ത് നി​ഷ്ക​ള​ങ്ക​മാ​യി പാ​ടി​യ​ത​ല്ല. പി​ന്നി​ൽ ആ​ളു​ക​ൾ ഉ​ണ്ട്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​വ​ശ്യ​പ്പെ‌​ട്ടു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ പി​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​തി​ക​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​ഗ്യ മേ​ഖ​ല വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു. സി​സ്റ്റം ത​ക​ർ​ത്ത ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ല; വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മം: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​ത് വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മ​മാ​ണ് ഗ​ണ​ഗീ​ത വി​വാ​ദം. ഗാ​ന​ത്തി​ന്‍റെ ഒ​രു വാ​ക്കി​ല്‍ പോ​ലും ആ​ര്‍​എ​സ്എ​സി​നെ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. ദേ​ശ​ഭ​ക്തി​യാ​ണ് ഗാ​ന​ത്തി​ന്‍റെ ആ​ശ​യം. ആ​ര്‍​എ​സ്എ​സ് പാ​ടു​ന്ന വ​ന്ദേ​മാ​ത​രം പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​ടു​ന്നി​ല്ലേ? കു​ട്ടി​ക​ള്‍ അ​ത് പാ​ടി​യ​തി​ല്‍ തെ​റ്റി​ല്ല. ബി​ജെ​പി എ​ല്ലാ വേ​ദി​ക​ളി​ലും ഇ​ത് ആ​ല​പി​ക്ക​ണ​മെ​ന്നും ജോ​ര്‍​ജ് കു​ര്യ​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ആ​ദ്യം ഗ​ണ​ഗീ​തം പാ​ടി​യ ശി​വ​കു​മാ​റി​നെ തി​രു​ത്ത​ട്ടെ​യെ​ന്നു പ​റ​ഞ്ഞ ജോ​ര്‍​ജ് കു​ര്യ​ന്‍ ത​നി​ക്ക് ഗ​ണ​ഗീ​തം പാ​ടാ​ന്‍ അ​റി​യി​ല്ലെ​ന്നും ശാ​ഖ​യി​ല്‍ പോ​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

'കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ': ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കു​ഞ്ഞു​ങ്ങ​ള്‍ നി​ഷ്‌​ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണെ​ന്നും തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ പാ​ടി​യ​തെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

ഗ​ണ​ഗീ​തം ചൊ​ല്ലി​യ​ത് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​ത് ചെ​യ്തു. നി​ഷ്ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണ്. തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ ചൊ​ല്ലി​യ​ത്. സം​ഗീ​ത​ത്തി​ന് ജാ​തി​യി​ല്ല, മ​ത​മി​ല്ല, ഭാ​ഷ​യി​ല്ല, ഒ​രു പി​ണ്ണാ​ക്കു​മി​ല്ല. സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ഉ​ള്ള​താ​ണ്. അ​ങ്ങ​നെ​യു​ള്ള സം​ഗീ​ത​ത്തി​ന് നി​ങ്ങ​ൾ അ​വാ​ർ​ഡും കൊ​ടു​ക്കു​ന്നി​ല്ലേ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.

വ​ന്ദേ ഭാ​ര​തി​ന്‍റെ വ​ര​വ് വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. കേ​ര​ള​ത്തി​ലെ നാ​രീ​ശ​ക്തി​ക്ക് ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ്. ട്രാ​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത കൊ​ണ്ട് ആ​ണ് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സാ​ധ്യ​മാ​കാ​ത്ത​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വം: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ വ​ര്‍​ഗീ​യ അ​ജ​ണ്ട​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ ദേ​ശീ​യ​ത സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും, അ​ത് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

District News

വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​മ​വി​ക​സ​ന ഭൂ​പ​ടം ത​യാ​റാ​ക്കി

കോ​യ​മ്പ​ത്തൂ​ർ: ജി​ല്ല​യി​ലെ വ​ട​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​ർ​ഷി​ക വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​മീ​ണ കാ​ർ​ഷി​ക പ്ര​വൃ​ത്തി​പ​രി​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു ഗ്രാ​മ​വി​ക​സ​ന ഭൂ​പ​ടം ത​യ്യാ​റാ​ക്കി.

സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ, ആ​സൂ​ത്ര​ണം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്യാ​നും രൂ​പ​ക​ല്പ​ന ചെ​യ്യാ​നും പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ മൂ​വ്മെ​ന്‍റ് മാ​പ്പിം​ഗ്, ക്ലൈ​മ​റ്റ് ടേ​ബി​ൾ തു​ട​ങ്ങി​യ വി​ശ​ക​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു.

ഇ​തി​ലൂ​ടെ ഗ്രാ​മ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി, വി​ഭ​വ​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​വ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ​യും കാ​ർ​ഷി​ക ച​ക്ര​ത്തെ​യും കു​റി​ച്ചു​ള്ള പ്ര​ധാ​ന​വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ചു. ക​ർ​ഷ​ക​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ധീ​ഷ് മ​ണാ​ൽ, പ്രൊ​ഫ​സ​ർ​മാ​രാ​യ അ​ന​ന്യ, അ​ഞ്ജി​ത, ദ​ക്ഷി​ണ, ദ​ർ​ശി​നി, ഹ​രി​സൂ​ര്യ, മ​ദേ​ഷ്, മ​ദ​ൻ കാ​ർ​ത്തി​ക്, നി​തീ​ഷ്, ഷ​ൺ​മു​ഖ വ​ർ​ഷി​ണി, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടാ​സ്‌​ക് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

National

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നും മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യും അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​യും സം​ഭ​വം മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ഞ്ചാ​വൂ​ർ പ​ട്ടു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

എ​ട്ടു​പു​ലി​ക്കാ​ട് ഗ​വ. മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഭാ​സ്ക​ർ, പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​നി​ൽ നി​ന്നു​ള്ള മോ​ശം അ​നു​ഭ​വം വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടു പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ പ​രാ​തി അ​വ​ഗ​ണി​ച്ചു.

ഇ​തേ​ത്ത​ടു​ർ​ന്നു മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്കൂ​ൾ ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ഇ​യാ​ൾ മ​റ്റു നി​ര​വ​ധി കു​ട്ടി​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ കാ​യി​ക​അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ കാ​യി​കാ​ധ്യാ​പ​ക​നെ മ​ര്‍​ദി​ച്ച നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ങ്ക​ട ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക്കി​ടെ ആ​യി​രു​ന്നു അ​ധ്യാ​പ​ക​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​ത്. കൊ​ള​ത്തൂ​ര്‍ നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ശ്രീ​രാ​ഗി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ളി ടെ​ക്‌​നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഗോ​ള്‍ കീ​പ്പ​റെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ശ്രീ​രാ​ഗി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

Kerala

ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ കേ​സ്; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 25ന് ​ഇ​ട​പ്പ​ള്ളി - ക​ള​മ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി.

15 ദി​വ​സ​ത്തേ​ക്ക് ഇ​വ​രെ കാ​ക്ക​നാ​ട് ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി. ക​ല്ലേ​റി​ൽ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ഞ്ജി​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി ത​വ​ണ ക​ല്ലെ​റി​യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ത​മാ​ശ​യ്ക്കാ​ണ് ത​ങ്ങ​ൾ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി.

Kerala

ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്1 എ​ന്‍1; സ്‌​കൂ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ണ്ണ​ല ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്1 എ​ന്‍1 സ്ഥി​രീ​ക​രി​ച്ചു. 14 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​നി ബാ​ധി​ത​രു​മാ​ണ്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ട​ച്ചു പൂ​ട്ടി. ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​ണ് ന​ട​ത്തു​ക.

അ​തേ​സ​മ​യം, ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം ഇ​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​നേ​ര​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച് 1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ച്ചി​ന്‍ യു​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി കാ​മ്പ​സ് അ​ട​ച്ചി​രു​ന്നു.

പ​ല വി​ദ്യാ​ര്‍​ഥി​ക​ളും രോ​ഗ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​മ്പ​സ് അ​ട​ച്ച​ത്.

Latest News

Corehub Up